Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാസപ്പടിക്കേസ്: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന് ED; വീണാ വിജയന് സമൻസ് അയച്ചേക്കും | CMRL Exalogic case

മാസപ്പടിക്കേസ്: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന് ED; വീണാ വിജയന് സമൻസ് അയച്ചേക്കും | CMRL Exalogic case

Times Kerala 1 week ago

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് ഇടപാടുകളെച്ചൊല്ലിയുള്ള മാസപ്പടിക്കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിർണ്ണായകമായ തെളിവുകള്‍ ലഭിച്ചതായി ഇഡി അധികൃതർ വ്യക്തമാക്കി.(CMRL Exalogic case, ED Uncovers Key Evidence, Plans To Question Veena Vijayan)

ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇഡി ഹൈക്കമാൻഡിനെ അറിയിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി ലഭിച്ചാലുടൻ വീണാ വിജയന് ഔദ്യോഗികമായി നോട്ടീസ് നല്‍കുമെന്നാണ് സൂചന.

റെയ്ഡില്‍ പിടിച്ചെടുത്ത ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. കണ്ടെടുത്ത ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇഡി കർശനമായ പരിശോധന തുടരുകയാണ്. സിഎംആർഎല്‍ ഡയറിയില്‍ പരാമർശിച്ചിരിക്കുന്ന മറ്റ് ഉന്നത വ്യക്തികളെക്കുറിച്ചും ഇഡി അന്വേഷണം ആരംഭിച്ചു. അതേസമയം, അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ അധികൃതർ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഉടൻ തന്നെ അപ്പീല്‍ നല്‍കും. തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 13 സിപിഎം പ്രവർത്തകരെ ഇന്ന് കോടതി റിമാൻഡ് ചെയ്യും.

Story Summary

The Enforcement Directorate (ED) has reportedly uncovered critical evidence in the CMRL-Exalogic monthly payoff case, prompting plans to summon Veena Vijayan for questioning. As the agency intensifies its investigation by analyzing seized bank records and digital devices, CMRL is preparing to approach the High Court to halt the probe. Meanwhile, 13 CPM workers arrested for allegedly attacking ED officials during a recent raid are scheduled to be remanded today.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala