Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കെടുതിക്കിടെ സംസ്ഥാനത്ത് ഇൻഫ്ലുവൻസയും H1N1 രോഗബാധയും പടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം | Kerala Influenza Cases Surge

മഴക്കെടുതിക്കിടെ സംസ്ഥാനത്ത് ഇൻഫ്ലുവൻസയും H1N1 രോഗബാധയും പടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം | Kerala Influenza Cases Surge

Times Kerala 2 months ago

കൊച്ചി: കനത്ത മഴക്കെടുതികള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തില്‍ വൻ വർദ്ധനവ്.

കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 302 പേർക്കാണ് ഇൻഫ്ലുവൻസ ബാധിച്ചത്. ചൊവ്വാഴ്ച മാത്രം 115 പേർ ചികിത്സ തേടിയപ്പോള്‍ നാല് ദിവസത്തിനിടെ 3 മരണവും റിപ്പോർട്ട് ചെയ്തു.(Kerala Influenza Cases Surge, Kerala faces rising Influenza and H1N1 cases)

ജൂലൈ മാസത്തില്‍ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്. ഇൻഫ്ലുവൻസ എ വിഭാഗത്തില്‍പ്പെടുന്ന H1N1 ബാധിച്ച്‌ ജൂലൈ വരെ 2,771 കേസുകളും 42 മരണങ്ങളും രേഖപ്പെടുത്തി.

മുൻവർഷങ്ങളെ അപേക്ഷിച്ച്‌ രോഗബാധിതരുടെ നിരക്ക് ഉയർന്നു നില്‍ക്കുകയാണ്. എറണാകുളം ജില്ലയിലാണ് രോഗബാധ കൂടുതല്‍. തിരുവനന്തപുരം, കോഴിക്കോട് നഗരമേഖലകളിലും കേസുകള്‍ വൻതോതില്‍ വർദ്ധിക്കുന്നുണ്ട്. മഴക്കാലത്തെ അന്തരീക്ഷ ഈർപ്പവും കാലാവസ്ഥാ വ്യതിയാനവും വൈറസ് അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം തങ്ങിനില്‍ക്കാൻ കാരണമാകുന്നു.

Story Summary

Kerala is witnessing a sharp rise in Influenza and H1N1 cases alongside monsoon-related disasters. Health experts urged the public to remain vigilant against flu, dengue, and leptospirosis, advising the use of masks and early medical treatment.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala