Dailyhunt
മഴക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എല്ലാം നല്‍കുമെന്ന് കേന്ദ്രം

മഴക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എല്ലാം നല്‍കുമെന്ന് കേന്ദ്രം

Times Kerala 4 years ago
തിരുവനന്തപുരം: മഴക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എല്ലാം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നിലവില്‍ കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ്, ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നത്.
ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്ക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

അതേസമയം, നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ അറിയിച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala