Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മഴമുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം, എൻ്റെ വകുപ്പല്ല': മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

'മഴമുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം, എൻ്റെ വകുപ്പല്ല': മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

Times Kerala 5 days ago

ണ്ണൂർ: സംസ്ഥാനത്ത് നിലനില്‍ക്കുന്ന കനത്ത മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍, കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതില്‍ അപാകതകളോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ലഭ്യമായ മുന്നറിയിപ്പുകള്‍ ഉദ്യോഗസ്ഥർ മുഖേന ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.(Minister Sunny Joseph Demands Inspection Into Rain Warning Delays)

പുഴകളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യാൻ മന്ത്രിസഭ തീരുമാനമെടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളില്‍ നിലവില്‍ 42.5 ശതമാനം വെള്ളമുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 30 ശതമാനത്തില്‍ നിന്ന് ഉയർന്ന് 40 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇടുക്കിയില്‍ 73 ശതമാനം ജലനിരപ്പ ഉണ്ടായിരുന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്താകെ തകരാറിലായ 4,80,614 വൈദ്യുതി കണക്‌ഷനുകളില്‍ 92 ശതമാനവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു. ഇനി 35,118 കണക്‌ഷനുകള്‍ മാത്രമാണ് നന്നാക്കാനുള്ളത്. കേടുപാടുകള്‍ സംഭവിച്ച 2,892 ട്രാൻസ്ഫോമറുകളില്‍ 2,600 എണ്ണവും ചാർജ് ചെയ്തു. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് വൈദ്യുതി മേഖലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. മഴക്കെടുതിയില്‍ തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരിക്കോട്ടക്കരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 2018-ലെ പ്രളയത്തിന് സമാനമായ നാശനഷ്ടങ്ങളാണ് വീടുകള്‍ക്ക് ഉണ്ടായിട്ടുള്ളത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Story Summary

Kerala Electricity Minister Sunny Joseph called for an inspection into whether weather forecasting agencies failed to issue timely warnings during the recent heavy rains. Speaking at Iritty, he reported that 92% of disrupted power connections have been restored and addressed the hydel dam water levels and damage compensation norms.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala