Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
MBBS നാലര വര്‍ഷ ഫീസ് ഉത്തരവ്: ഒടുവില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ | Kerala Government

MBBS നാലര വര്‍ഷ ഫീസ് ഉത്തരവ്: ഒടുവില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ | Kerala Government

Times Kerala 2 weeks ago

തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്‌സിന് നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ ഒടുവില്‍ അപ്പീല്‍ നല്‍കുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിലാകും സർക്കാർ അപ്പീല്‍ ഹർജി സമർപ്പിക്കുക.(Kerala Government Appeal Division Bench High Court Stay MBBS Four Half Year Fee)

ഉത്തരവ് സ്റ്റേ ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും അപ്പീല്‍ നല്‍കാൻ വൈകുന്നത് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന ശക്തമായ ആക്ഷേപം ഉയർന്നിരുന്നു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംസ്ഥാനത്ത് എം.ബി.ബി.എസിന് നാലര വർഷത്തെ പഠനകാലയളവിലെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നും, ഹൗസ് സർജൻസി (ഇന്റേണ്‍ഷിപ്പ്) കാലയളവില്‍ ഫീസ് വാങ്ങരുതെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.

എന്നാല്‍ ഇതിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച്‌ ഓഗസ്റ്റ് ഏഴിന് സ്റ്റേ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. സ്റ്റേ വന്നതോടെ അപ്പീല്‍ നല്‍കാൻ സർക്കാർ വൈകിയത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തി.

Story Summary

The Kerala government is set to file an appeal before a division bench of the High Court against the single bench stay on capping MBBS tuition fees to a 4.5-year duration. The action comes following sharp criticism over delays that left students facing tight deadlines to pay 5th-year fees to private medical college managements.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala