ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസ് രക്ഷിച്ചു. സംഭവം നടന്നത് ഡല്‍ഹിയിലെ ഫരീദാബാദിലുള്ള സെക്ടര്‍ 28 മെട്രോ സ്റ്റേഷനിലാണ്.
മദ്യപിക്കാന്‍ പണം നല്‍കിയില്ല; വയോധികക്ക് നേരെ ചെറുമകന് ആക്രമണം
ബാല്‍ക്കണിയില്‍ ഇരുന്ന യുവതിയോട് സുരക്ഷിതമായി മാറാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ അനുസരിച്ചില്ല.
ജോലിയുമായി ബന്ധപ്പെട്ട മാനസികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് കൗണ്‍സലിംഗിന് ഇവരെ വിധേയയാക്കുകയും ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു.

