Sunday, 09 Aug, 4.13 pm Times Kerala

ദേശീയം
മോ​ദി​യെ ചെ​വി​ക്ക് പി​ടി​ച്ച്‌ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ശ്രീ​രാ​മ​ന്‍; ട്വി​റ്റ​റി​ല്‍ ചി​ത്രം പ​ങ്കു​വെ​ച്ച്‌ ശ​ശി​ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ചെ​വി​ക്ക് പി​ടി​ച്ച്‌ ശ്രീ​രാ​മ​ന്‍ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച്‌ ശ​ശി​ത​രൂ​ര്‍ എം​പി. ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോള്‍ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. ഇതില്‍ ഒരു ചി​ത്ര​മാ​ണ് ത​രൂ​രും ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​രാ​മ​ന്‍റെ കൈ​പി​ടി​ച്ച്‌ മോ​ദി രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന ചി​ത്രം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​രാ​മ​ന്‍ മോ​ദി​യു​ടെ ചെ​വി​ക്ക് പി​ടി​ച്ച്‌ സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന ട്രോ​ള്‍ ശ​ശി ത​രൂ​ര്‍ പങ്കുവച്ചത്. നിരവധി പേരാണ് ഈ ചിത്രം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top