Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ചു: ഡ്രൈവര്‍ അടക്കം 3 ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ | KKRTC Bus

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ചു: ഡ്രൈവര്‍ അടക്കം 3 ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ | KKRTC Bus

Times Kerala 2 weeks ago

ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് രാത്രിയില്‍ മൊബൈല്‍ ഫോണിലെ ടോർച്ച്‌ വെളിച്ചത്തില്‍ ബസ് ഓടിച്ച സംഭവത്തില്‍ ഡ്രൈവർ ഉള്‍പ്പെടെ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.

കർണാടകയിലെ കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) ബസാണ് അപകടകരമായ രീതിയില്‍ സർവീസ് നടത്തിയത്.(KKRTC Bus Driven With Mobile Flashlight In Karnataka Driver Suspended)

സംഭവത്തില്‍ ബസ് ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, മെക്കാനിക്ക് ശിവാനന്ദ് എന്നിവരെയാണ് കോർപ്പറേഷൻ അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. കലബുറഗി-ചിൻചോലി റൂട്ടില്‍ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്‌ലൈറ്റ് കഴിഞ്ഞ 15 ദിവസമായി തകരാറിലായിരുന്നുവെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.

രണ്ട് ആഴ്ചയോളം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാങ്കേതിക വിഭാഗം തയ്യാറായില്ല. ഒടുവില്‍ രാത്രി സർവീസിനിടെ വഴിയില്‍ വെച്ച്‌ പൂർണ്ണമായി ഇരുട്ടിലായതോടെ, കണ്ടക്ടർ മൊബൈല്‍ ഫോണിലെ ടോർച്ച്‌ തെളിച്ച്‌ മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് പിടിക്കുകയും ഈ ചെറിയ വെളിച്ചത്തില്‍ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇരുട്ടിലൂടെ മൊബൈല്‍ വെളിച്ചത്തില്‍ ബസ് നീങ്ങുന്നതിന്റെ വീഡിയോ യാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വ്യാപക പ്രതിഷേധത്തിന് കാരണമായതും.

Story Summary

Three employees, including a driver, were suspended by the KKRTC after a video of a government bus being driven at night using a mobile phone flashlight went viral. An investigation revealed that the bus’s headlight had been broken for two weeks without repair, forcing the conductor to hold a phone light through the windshield to guide the driver.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala