Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മുഖ്യമന്ത്രി VD സതീശൻ്റെ വിദേശയാത്ര BJP ഡീലിൻ്റെ ഭാഗം, പരിസ്ഥിതി സമ്മേളനമെന്ന് നുണ പറഞ്ഞു, അത്തരമൊരു സമ്മേളനം ഉണ്ടായിട്ടില്ല': MV ഗോവിന്ദൻ | MV Govindan

'മുഖ്യമന്ത്രി VD സതീശൻ്റെ വിദേശയാത്ര BJP ഡീലിൻ്റെ ഭാഗം, പരിസ്ഥിതി സമ്മേളനമെന്ന് നുണ പറഞ്ഞു, അത്തരമൊരു സമ്മേളനം ഉണ്ടായിട്ടില്ല': MV ഗോവിന്ദൻ | MV Govindan

Times Kerala 6 days ago

കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശന്റെ വിദേശ സന്ദർശനം ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമാണെന്ന ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ. പ്രളയത്തിനു ശേഷം പരിസ്ഥിതി സമ്മേളനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സതീശൻ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.(MV Govindan accuses Chief Minister VD Satheesan of BJP deal and questions Punarjani funds)

നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് അനുമതി പോലും തേടാതെയായിരുന്നു ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്ന സമയത്ത് പറവൂർ എം.എല്‍.എയ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്ന് ഗോവിന്ദൻ ചോദിച്ചു.

പുനർജനി പദ്ധതിയുടെയും വയനാട് ദുരിതാശ്വാസത്തിന്റെയും പേരില്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ബിനാമി അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. 230 വീടുകള്‍ക്കായി പിരിച്ച പണം എവിടെപ്പോയെന്ന് വ്യക്തതയില്ല. പുനർജനി വഴി പണിത വീടുകളുടെയും അവിടെ താമസിക്കുന്ന ആളുകളുടെയും വിവരങ്ങള്‍ പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഏത് സംരംഭകനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയതെന്ന് വ്യക്തമാക്കിയില്ലെന്നും അവിടെയും നുണ പറയുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Summary

CPM State Secretary M.V. Govindan accused Chief Minister V. D. Satheesan’s foreign visit of being part of a deal with the BJP and questioned the transparency of funds collected for the Punarjani project. He also criticized the Chief Minister over helicopter travel controversies.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala