Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെത്തന്നെ, ഗ്യാലറിയില്‍ ഇരുന്ന് പറയുന്നതു പോലെ അല്ല ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത്': P രാജീവ് | P Rajeev Criticizes CM

'മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെത്തന്നെ, ഗ്യാലറിയില്‍ ഇരുന്ന് പറയുന്നതു പോലെ അല്ല ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത്': P രാജീവ് | P Rajeev Criticizes CM

Times Kerala 4 days ago

തിരുവനന്തപുരം: മഴക്കെടുതിക്കിടയിലെ വിരുന്നിലും ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നല്‍കിയ വിശദീകരണങ്ങള്‍ പ്രതീക്ഷിച്ചതുപോലെ തന്നെയാണെന്ന് സിപിഐഎം നേതാവ് പി.

രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുൻപ് കടുപ്പിച്ച്‌ വിമർശിച്ചയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(P Rajeev Criticizes CM VD Satheesan Over Helicopter Travel And Rain Relief Response)

ഗ്യാലറിയിലിരുന്നു സംസാരിക്കുന്നതുപോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതെന്ന് പി. രാജീവ് പരിഹസിച്ചു. ഇൻവെസ്റ്റർമാരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഒരു വലിയ സർപ്രൈസ് ആയി പുറത്തുവരുമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനോ കൃത്യമായ വിലയിരുത്തലുകള്‍ നടത്താനോ സർക്കാർ തയ്യാറായില്ലെന്ന് പി. രാജീവ് കുറ്റപ്പെടുത്തി. മുൻപ് പ്രളയ സാഹചര്യങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി സ്ഥിതിഗതികള്‍ ചർച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകളോ നിർദ്ദേശങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Summary

P. Rajeev sharply criticized Kerala Chief Minister V. D. Satheesan over his responses regarding helicopter travel and participating in a feast during state-wide rains. Rajeev remarked that governing from the ground is different from commenting from the gallery, while also taking aim at the government’s flood relief coordination and the implementation of the PM SHRI scheme.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala