Dailyhunt
മുഖ്യമന്ത്രിയുടെ വ്യാജ AI ചിത്രം പ്രചരിപ്പിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി | Chief Minister

മുഖ്യമന്ത്രിയുടെ വ്യാജ AI ചിത്രം പ്രചരിപ്പിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി | Chief Minister

Times Kerala 1 week ago

തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമ്മിച്ച വ്യാജ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും കർശന നിർദ്ദേശം നിലനില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച്‌ വെല്‍ഫെയർ പാർട്ടി.

പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകോപനപരമായ ചിത്രം പങ്കുവെച്ചത്.(Welfare Party spreads fake AI image of Chief Minister Pinarayi Vijayan )

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍, സദസ്യർ ബി.ജെ.പി പതാകകള്‍ ഏന്തി നില്‍ക്കുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എല്‍.ഡി.എഫ്-ആർ.എസ്.എസ് ഡീല്‍ പരാജയപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ട നടപ്പാക്കാൻ എല്‍.ഡി.എഫിനെ വിജയിപ്പിക്കാനുള്ള സംഘ്പരിവാർ പദ്ധതി തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഔദ്യോഗിക പേജ് വഴി തന്നെ ഇത്തരമൊരു ചിത്രം പുറത്തുവിട്ടത് വിവാദമാവുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala