കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്നും ഇതിന്റെ പരിശോധനാ റിപ്പോർട്ടിനായി സംസ്ഥാനം കാത്തിരിക്കുകയാണെന്നും മന്ത്രി മോൻസ് ജോസഫ്.
വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധന സംബന്ധിച്ച് സുപ്രധാന ചർച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.(Minister Mons Joseph Reaffirms Kerala’s Stance On New Mullaperiyar Dam Safety Inspection Pending)
കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് പരിശോധിക്കുമെന്നും കേരളത്തിന്റെ പ്രതിനിധി ചർച്ചകളില്‍ പങ്കെടുക്കും. സുപ്രീം കോടതിയില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി സീനിയർ അഭിഭാഷകരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ന്യൂഡല്‍ഹിയില്‍ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമ്മിക്കുക എന്ന നിലപാടില്‍ കേരളത്തിന് യാതൊരു മാറ്റവുമില്ല. സമവായ ചർച്ചകള്‍ തുടരുമ്പോഴും കോടതി വഴി തന്നെ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാൻ ശ്രമിക്കും. നിലവില്‍ പുതിയ ഡാം എന്ന ആവശ്യത്തോട് തമിഴ്‌നാട് വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ചിരുന്നതായും പുതിയ ഡാം നിർമ്മാണത്തില്‍ ഉറച്ച നിലപാടാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Minister Mons Joseph reaffirmed Kerala’s firm stance on constructing a new dam at Mullaperiyar and stated that the state is awaiting the safety inspection report. He announced that top senior advocates have been appointed to represent Kerala effectively in the Supreme Court, with a key meeting scheduled in Delhi later this month.

