ചെന്നൈ: കേരളത്തിന്റെ സുരക്ഷാ ആശങ്കകള്‍ വർദ്ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനം.
ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കവേ ധനകാര്യ മന്ത്രി ഡോ. എൻ. മേരി വില്‍സണാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Tamil Nadu Budget Announcement To Raise Mullaperiyar Dam Water Level Sparks Concern In Kerala)
നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, സുപ്രീം കോടതി നിർദ്ദേശങ്ങള്‍ എന്നിവ മുൻനിർത്തി ജലനിരപ്പ് ഉയർത്താനാണ് നീക്കം. സംസ്ഥാനത്തിന്റെ ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമത്തിനുമായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അന്തർസംസ്ഥാന നദീജല തർക്കങ്ങളില്‍ തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ പൂർണ്ണമായി സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ സുപ്രീം കോടതിയുടെ മുൻ ഉത്തരവുണ്ടെങ്കിലും, അണക്കെട്ടിന്റെ പഴക്കവും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി ജലനിരപ്പ് ക്രമീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Story Summary
In its debut 2026 budget presentation, the Tamil Nadu government led by CM Vijay announced plans to raise the water level in the Mullaperiyar Dam. Finance Minister N. Marie Wilson emphasized securing the state’s riparian rights, sparking safety concerns in Kerala.

