Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി | Muthanga Agitation

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി | Muthanga Agitation

Times Kerala 2 weeks ago

യനാട്: കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും.

വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറയുക.(Muthanga Agitation Police Death Case Verdict Wayanad Court Today)

ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസാണിത്. 2003 ഫെബ്രുവരി 19നാണ് സംഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍കെട്ടി അവകാശ സ്ഥാപനത്തിനായി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടയില്‍ വൻ സംഘർഷവും പൊലീസ് വെടിവെയ്പുമുണ്ടായി.

സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ കെ.വി. വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. വെടിവെയ്പില്‍ ഒരു ആദിവാസിയും കൊല്ലപ്പെട്ടിരുന്നു.

Story Summary

After 23 years, the Wayanad Principal Sessions Court will deliver its verdict today in the murder case of a police constable during the 2003 Muthanga tribal land agitation. Adivasi Gothra Sabha leader M. Geethanandan is the first accused in the case involving the death of police officer K.V. Vinod.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala