Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എൻ.ആര്‍.എസ്. ബാബു അന്തരിച്ചു | NRS Babu Passes Away

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എൻ.ആര്‍.എസ്. ബാബു അന്തരിച്ചു | NRS Babu Passes Away

Times Kerala 2 days ago

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവർത്തകനായ എൻ.ആർ.എസ്. ബാബു (84) അന്തരിച്ചു. പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരളത്തിലെ മാധ്യമ രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി മാധ്യമപ്രവർത്തകരുടെ വഴികാട്ടിയായിരുന്നു.(NRS Babu Passes Away, Senior Journalist and Media Educator NRS Babu Passes Away)

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടറടക്കം നിലകളില്‍ പ്രവർത്തിച്ചു. പ്രസ്‌ക്ലബ് ഹോണററി അംഗം കൂടിയായിരുന്നു അദ്ദേഹം. മാധ്യമരംഗത്തിനപ്പുറം സാങ്കേതികവിദ്യയിലും താല്‍പ്പര്യം കാണിച്ച അദ്ദേഹം, കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ-മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നിൻ്റെ സ്ഥാപക ചെയർമാൻ കൂടിയാണ്.

കൃത്യതയും വ്യക്തതയുമുള്ള നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ മാധ്യമലോകത്ത് ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങള്‍ പരിഗണിച്ച്‌ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Story Summary

Renowned senior journalist N.R.S. Babu passed away at the age of 84. A former Deputy Editor of Kerala Kaumudi, editor of Kalakaumudi, and director of the Institute of Journalism, he was a respected mentor to many journalists in Kerala.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala