Thursday, 05 Aug, 12.24 pm Times Kerala

ദേശീയം
മ്യൂച്വല്‍ ഫണ്ട് SIP നിക്ഷേപങ്ങള്‍ക്ക് UPI അധിഷ്ഠിത ഓട്ടോപേ സംവിധാനം ആരംഭിച്ച്‌ PhonePe

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്ബനിയായ PhonePe, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ ഓഫറുകള്‍ക്കായി UPI അധിഷ്ഠിത ഓട്ടോപേ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ മ്യൂച്വല്‍ ഫണ്ട് SIP- കള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സജ്ജമാക്കാനാകും. ഇന്ത്യന്‍ ഡിജിറ്റല്‍ നിക്ഷേപ പ്ലാറ്റ്‌ഫോമുകളില്‍ ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് PhonePe.

UPI ഓട്ടോപേ ഉപയോഗിച്ച്‌, PhonePe ഉപഭോക്താക്കള്‍ക്ക് അവരുടെ SIP- കള്‍ വെറും 3 ഘട്ടങ്ങളിലൂടെ സജ്ജമാക്കാനാകും: ഫണ്ട് തിരഞ്ഞെടുക്കുക, പ്രതിമാസ SIP നിക്ഷേപ തുക നല്‍കുക, UPI പിന്‍ ഉപയോഗിച്ച്‌ ആധികാരികത ഉറപ്പാക്കുക എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങള്‍. ഇതുവഴി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പുതിയൊരു അനുഭവമാണ് PhonePe വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും എന്‍ഡ്-ടു-എന്‍ഡ് ഉപഭോക്തൃ അനുഭവം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരം നല്‍കുകയെന്നതാണ് PhonePe ഇതുവഴി ലക്ഷ്യമിടുന്നത്. PhonePe ആപ്പില്‍ നിലവിലുള്ളതും പുതിയതുമായ എല്ലാ നിക്ഷേപകര്‍ക്കും UPI ഓട്ടോപേ ഓപ്ഷന്‍ വഴി SIP ലഭ്യമാണ്.

PhonePe ആപ്പില്‍ നിക്ഷേപങ്ങള്‍ക്കായി UPI ഓട്ടോപേ എങ്ങനെ സജ്ജമാക്കാം :

PhonePe-യില്‍ ലഭ്യമായ ഏതെങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപ ഓപ്ഷനുകളിലൂടെ പ്രതിമാസ SIP- കള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് UPI ഓട്ടോപേ സൗകര്യം ആക്സസ് ചെയ്യാവുന്നതാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top