കോഴിക്കോട്: നാദാപുരം ടൗണില്‍ പ്രവർത്തിക്കുന്ന മൊബൈല്‍ഫോണ്‍ കടയുടെ ഷട്ടർ പൂട്ട് തകർത്ത് വൻ കവർച്ച. വില്യാപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് 80 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 92 ഐഫോണുകള്‍ മോഷ്ടാക്കള്‍ കവർന്നു.(Major Mobile Shop Robbery In Nadapuram 92 iPhones Stolen Worth 80 Lakhs)
ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഫോണുകള്‍ മാത്രം തെരഞ്ഞുപിടിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.
കടയിലെ സി.സി.ടി.വി ക്യാമറകള്‍ മോഷ്ടാക്കള്‍ വശങ്ങളിലേക്ക് തിരിച്ചു വെച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
A major robbery took place at a mobile shop in Nadapuram, Kozhikode, where burglars broke the shutter locks and stole 92 iPhones valued at around ₹80 lakh. The thieves specifically targeted high-end smartphones while leaving cash untouched and adjusted the shop’s CCTV cameras to avoid detection. Police and forensic experts have launched an investigation.

