Dailyhunt
നാദാപുരത്ത് വിജയാഘോഷത്തിനിടെ സംഘര്‍ഷം; വനിതയുള്‍പ്പെടെ 6 യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് | Nadapuram Election Clash

നാദാപുരത്ത് വിജയാഘോഷത്തിനിടെ സംഘര്‍ഷം; വനിതയുള്‍പ്പെടെ 6 യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് | Nadapuram Election Clash

Times Kerala 6 days ago

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘർഷം (Nadapuram Election Clash).

നാദാപുരം മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തില്‍പ്പെട്ട നെല്ലിക്കുന്നിലാണ് ആഹ്ലാദപ്രകടനത്തിനിടെ അക്രമാസക്തമായ സംഭവങ്ങള്‍ അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാർത്ഥി അഭിജിത്തിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ ഒരു വനിതയുള്‍പ്പെടെ ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

അബ്ദുല്‍ ജലീല്‍, മുനീർ കെ.ടി, ജീവൻസ് പ്രകാശ്, അജീർ കെ.ടി, പ്രകാശ്, അജ്‌നാസ് മഠത്തില്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ അഞ്ച് പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും, നില ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുമ്പ് വടികള്‍ ഉപയോഗിച്ചാണ് എല്‍ഡിഎഫ് പ്രവർത്തകർ തങ്ങളെ ആക്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പ്രദേശത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Story Summary: A political clash between LDF and UDF workers occurred in Nadapuram, Kozhikode, following the election results. Six UDF workers were injured during a victory celebration for candidate Abhijith, leading to police intervention and hospitalizations.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala