Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ പ്രളയദുരന്തത്തിന് കാരണം ഭൂകമ്പമല്ലെന്ന് USGS: മരണസംഖ്യ 170 ആയി; 133 ഇന്ത്യക്കാരടക്കം 800ഓളം പേരെ കാണാതായി; അടിയന്തര രക്ഷാപ്രവര്‍ത്തനം തുടരുന്നു, ഇന്ത്യയില്‍ ജാഗ്രത | Nepal Flash Floods

നേപ്പാള്‍ പ്രളയദുരന്തത്തിന് കാരണം ഭൂകമ്പമല്ലെന്ന് USGS: മരണസംഖ്യ 170 ആയി; 133 ഇന്ത്യക്കാരടക്കം 800ഓളം പേരെ കാണാതായി; അടിയന്തര രക്ഷാപ്രവര്‍ത്തനം തുടരുന്നു, ഇന്ത്യയില്‍ ജാഗ്രത | Nepal Flash Floods

Times Kerala 1 week ago

കാഠ്മണ്ഡു: ടിബറ്റൻ അതിർത്തിയില്‍ ഭോട്ടെകോശി നദിയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നേപ്പാളില്‍ മരണസംഖ്യ 170 ആയി ഉയർന്നു.

പ്രളയത്തില്‍ 105 ഇന്ത്യൻ പൗരന്മാരെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി യാത്ര ചെയ്ത 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.(Nepal Flash Floods Death Toll 170 Norka Opens Helpline Numbers For Missing Indians)

ദുരന്തത്തില്‍ 800-ലധികം ആളുകളെ കാണാതായിട്ടുണ്ടെന്ന് നേപ്പാളില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 466 പേർ വിദേശ വിനോദസഞ്ചാരികളാണെന്ന് നേപ്പാള്‍ സർക്കാർ അറിയിച്ചു. നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയത്തിന്റെ ആഘാതത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും പൂർണ്ണമായി തകർന്നു. ഉത്തർപ്രദേശ്, ബിഹാർ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ തീവ്ര ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

നേപ്പാളിലും ടിബറ്റിലും കനത്ത നാശനഷ്ടം വിതച്ച മിന്നല്‍പ്രളയത്തിന് കാരണം ഭൂകമ്പമല്ലെന്ന് യു.എസ് ജിയോളജിക്കല്‍ സർവേ വ്യക്തമാക്കി. ഹിമപാളികളുടെ പെട്ടെന്നുള്ള തകർച്ചയും അതിനെത്തുടർന്നുണ്ടായ മണ്ണും കല്ലും നിറഞ്ഞ കൂറ്റൻ പ്രവാഹവുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഭൗമശാസ്ത്രജ്ഞർ അറിയിച്ചു. നേപ്പാള്‍-ചൈന അതിർത്തിയില്‍ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8:37-നാണ് ഈ പ്രതിഭാസം ഉണ്ടായത്. തുടക്കത്തില്‍ ഇതിന്റെ ആഘാതം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായാണ് കണക്കാക്കിയിരുന്നതെങ്കിലും, പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൗമ തരംഗങ്ങള്‍ ഹിമപാളി നിലംപതിച്ചതു മൂലം ഉണ്ടായതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അതിർത്തിക്ക് ഇരുവശത്തുമായി നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. മുൻപ് ഭൂചലനമാണ് മണ്ണിടിച്ചിലിനും നദിയിലെ വെള്ളപ്പൊക്കത്തിനും കാരണമായതെന്നായിരുന്നു നേപ്പാള്‍ വിദേശകാര്യമന്ത്രി ഷിസിർ ഖനാല അടക്കമുള്ള അധികൃതർ സംശയിച്ചിരുന്നത്. എന്നാല്‍ അത്തരം ഒരു ഭൗമചലനവും പ്രദേശത്തുണ്ടായിട്ടില്ലെന്നും ഭീമൻ ഹിമപാളി ഇടിഞ്ഞുവീണ് പ്രളയജലമായി ഇരച്ചെത്തുകയായിരുന്നുവെന്നും യു.എസ്.ജി.എസ് സ്ഥിരീകരിച്ചു. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഹിമപാതമുണ്ടായതാണ് നദിയില്‍ അപ്രതീക്ഷിത മിന്നല്‍പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിവരങ്ങള്‍ അറിയുന്നതിനും സഹായങ്ങള്‍ക്കുമായി നോർക്ക റൂട്ട്സ് പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

നോർക്ക ടോള്‍ ഫ്രീ നമ്പർ: 1070

വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ് ലൈൻ: 0086 139 8999 0012, 0086 185 1428 4905

Story Summary

The death toll from Nepal flash floods has risen to 170, with 105 Indians missing. Kerala Government has launched NORKA helpline numbers to assist stranded Malayalis, while army-led rescue operations are underway in affected areas.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala