ഡെറാഡൂണ്‍: നേപ്പാളില്‍ കനത്ത നാശനഷ്ടം വിതച്ച മിന്നല്‍പ്രളയത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലയായ ചമ്പാവത്തില്‍ ജാഗ്രതാ നിർദ്ദേശം നല്‍കി.
ജില്ലയിലെ തനക്പൂരിലുള്ള സംസ്ഥാന ദുരന്തനിവാരണ സേനയുടെ പോസ്റ്റ് അതീവ ജാഗ്രതയിലാണ്. പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും ഷാരദ നദിയുടെ തീരങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.(Nepal Floods Uttarakhand Champawat District SDRF High Alert Sharda River)
എസ്.ഡി.ആർ.എഫ് കമാൻഡന്റ് അർപൻ യാദുവൻശിയുടെ നിർദ്ദേശപ്രകാരമാണ് തനക്പൂർ മേഖലയില്‍ സുരക്ഷ ശക്തമാക്കിയത്. ഷാരദ ഘാട്ട്, ഷാരദ ബാരേജ്, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എസ്.ഡി.ആർ.എഫ് സംഘം നിരന്തരം പട്രോളിംഗ് നടത്തുകയും ജലനിരപ്പ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നദീതീരങ്ങളില്‍ അപായസാധ്യതയുള്ള മേഖലകളിലുള്ളവരെയും മത്സ്യത്തൊഴിലാളികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ ജീവൻരക്ഷാ ഉപകരണങ്ങളുമായി 24 മണിക്കൂറും സജ്ജമായിരിക്കാൻ സേനയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികളെ സഹായിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകളും (1070, 0135-2710334) ആരംഭിച്ചിട്ടുണ്ട്.
Story Summary
Following devastating flash floods in Nepal, a high alert was sounded in Uttarakhand’s border district Champawat. SDRF teams intensified patrolling along the Sharda River banks while state authorities issued helpline numbers for stranded citizens.

