Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളില്‍ വീണ്ടും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാണാതായവരില്‍ 300ഓളം പേര്‍ ഇന്ത്യക്കാര്‍, വിവരങ്ങള്‍ ശേഖരിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം | Nepal Floods

നേപ്പാളില്‍ വീണ്ടും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാണാതായവരില്‍ 300ഓളം പേര്‍ ഇന്ത്യക്കാര്‍, വിവരങ്ങള്‍ ശേഖരിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം | Nepal Floods

Times Kerala 1 week ago

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ കൈമാറാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.

കാണാതായവരുടെ പേര്, വിലാസം, ഫോണ്‍ നമ്പർ തുടങ്ങിയ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനാണ് നിർദ്ദേശം. ഇതുവഴി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും സാധിക്കും.(Nepal Floods Centre Asks States To Compile Missing Indians Details Second Flood Warning)

നേപ്പാള്‍-ടിബറ്റ് അതിർത്തിയിലുണ്ടായ ദുരന്തത്തില്‍ ആയിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇതില്‍ 300-ലധികം ഇന്ത്യക്കാരുണ്ട്. കൈലാസ മാനസസരോവർ തീർത്ഥാടകരും തൃശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് ഇവരില്‍ ഭൂരിഭാഗവും. അതിർത്തി മേഖലയിലെ ലെന്ഡെ ഖോലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ തടസ്സം ഇതുവരെ പൂർണ്ണമായി മാറിപ്പോയിട്ടില്ലെന്നും, അത് വീണ്ടും പൊട്ടി ഒഴുകി രണ്ടാമതൊരു വൻ മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നും ഇന്റർനാഷണല്‍ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

തൃശൂലി നദിയിലെ ജലനിരപ്പ് വെറും 30 മിനിറ്റിനുള്ളില്‍ 9 മീറ്ററോളം ഉയർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. നിലവില്‍ റസുവഗഡി, ജിലോങ് പോർട്ട്, നുവാകോട്ട്, ധാഡിങ് എന്നീ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു വരികയാണ്. ഗണ്ഡക് നദി വഴി പ്രളയജലം ഒഴുകിയെത്താൻ സാധ്യതയുള്ളതിനാല്‍ ഉത്തർപ്രദേശ്, ബിഹാർ അതിർത്തികളില്‍ ദുരന്തനിവാരണ സേന ജാഗ്രത ശക്തമാക്കി. ബിഹാറില്‍ 9 എൻ.ഡി.ആർ.എഫ് സംഘങ്ങളെയും യു.പിയില്‍ 11 സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ, മുസാഫർപൂർ, യു.പിയിലെ കുശിനഗർ എന്നിവിടങ്ങളില്‍ കൂടുതല്‍ സേനയെ നിയോഗിച്ചു. കൂടുതല്‍ ദുരന്തനിവാരണ സംഘങ്ങളെ അടിയന്തര സാഹചര്യങ്ങള്‍ക്കായി എമർജൻസി സ്റ്റാൻഡ്-ബൈ ആയി നിർത്തിയിട്ടുമുണ്ട്.

Story Summary

The Centre directed states to gather details of Indians missing in the Nepal flash floods as over 300 Indians remain unaccounted for. Scientists warned of a second flood risk, while NDRF deployed 20 teams across UP and Bihar.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala