കാഠ്മണ്ഡു: നേപ്പാളിലും ചൈനയുടെ സ്വയംഭരണ പ്രദേശമായ ടിബറ്റിലും ആഞ്ഞടിച്ച മിന്നല്‍ പ്രളയത്തില്‍ കാണാതായവർക്കായുള്ള രക്ഷാദൗത്യം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണസംഖ്യ 700 നോടടുക്കുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ മരണസംഖ്യ 691 ആയി ഉയർന്നു. നേപ്പാളില്‍ മാത്രം 675 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ടിബറ്റില്‍ 16 മരണങ്ങള്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ഇപ്പോഴും 3,000-ത്തോളം പേരെ കാണാനില്ലെന്നാണ് വിവരം. കാണാതായ 7 മലയാളികളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട 31 അംഗ മലയാളി സംഘം തിരികെയെത്തി.(Nepal Tibet Flash Flood Death Toll Rises Missing Thousands Tunnel Rescue Operation)
പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ മലയോര പാതകളും വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. നുവാകോട്ട് അടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നതിനൊപ്പം അതിജീവിച്ചവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സഹായത്തോടെ 3,700-ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
ത്രിശൂലി 3A, 3B എന്നീ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ നൂറിലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി നേപ്പാള്‍ അധികൃതർ അറിയിച്ചു. തുരങ്കത്തിലേക്ക് മണ്ണും ചെളിയും നീക്കി വായു സഞ്ചാരം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള വിദഗ്ധ സംഘങ്ങളും ഇന്ത്യയുടെ പ്രത്യേക തുരങ്ക രക്ഷാസേനയും ദൗത്യത്തില്‍ പങ്കുചേർന്നിട്ടുണ്ട്. കാണാതായവരില്‍ 90 അമേരിക്കൻ പൗരന്മാർ ഉള്‍പ്പെടെ നിരവധി വിദേശികളുമുണ്ട്.
ഓഗസ്റ്റ് 26-ന് ഹിമാലയൻ നിരകളിലെ ലാംഗ്താങ് ലിറൂങ് പർവ്വതഭാഗത്ത് പFiഞ്ഞുമലയോട് ചേർന്നുള്ള പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് ഭൗമശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. റിക്ടർ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ആഘാതമാണ് ഈ ദുരന്തത്തിന് വഴിവെച്ചത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Story Summary
The death toll from the catastrophic flash floods along the Nepal-Tibet border has reached nearly 700, with around 3,000 people still missing as rescue efforts enter their fourth day. Specialized international teams, including Indian tunnel rescue experts, are working to free over 100 workers trapped in hydropower tunnels amid ongoing air relief operations.

