Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ: നന്ദിയറിയിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി | Nepal Flash Floods

നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ: നന്ദിയറിയിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി | Nepal Flash Floods

Times Kerala 1 week ago

കാഠ്മണ്ഡു: ടിബറ്റൻ അതിർത്തിയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നേപ്പാളില്‍ വൻ ദുരന്തം. 157 പേർ മരിച്ചതായാണ് പ്രാഥമിക വിവരങ്ങള്‍.

പ്രളയത്തില്‍ കാണാതായവരില്‍ കൈലാസ മാനസരോവർ തീർഥാടനത്തിനായി പോയ 133 ഇന്ത്യൻ തീർഥാടകരും ഉള്‍പ്പെടുന്നുവെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കാണാതായവർക്കായി മേഖലയില്‍ തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.(Nepal Flash Floods 133 Indian Pilgrims Missing India Sends Relief Nepal Expresses Gratitude)

ദുരന്തമുഖത്തേക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചു. താത്കാലിക ടെന്റുകള്‍, കമ്പിളികള്‍, ശുചിത്വ കിറ്റുകള്‍, സോളാർ വിളക്കുകള്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവയടങ്ങുന്ന 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ആദ്യഘട്ടമായി നേപ്പാളിലേക്ക് അയച്ചത്. വ്യോമസേനയുടെ ഒരു വിമാനം ഇതിനകം നേപ്പാളിലെത്തി. രണ്ടു വിമാനങ്ങള്‍ കൂടി ഉടൻ പുറപ്പെടും.

കൂടാതെ, ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിട്ടുനല്‍കിയിട്ടുണ്ട്. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ദ്രുതഗതിയിലുള്ള പ്രതികരണത്തിനും മാനുഷിക സഹായങ്ങള്‍ക്കും നേപ്പാള്‍ നന്ദി രേഖപ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യമന്ത്രി ഷിസിർ ഖനാലുമാണ് ഇന്ത്യൻ സർക്കാരിന് നന്ദി അറിയിച്ചത്.

“ഇന്ത്യ അയച്ച അടിയന്തര സഹായങ്ങള്‍ക്കും മെഡിക്കല്‍ സാമഗ്രികള്‍ക്കും ഇന്ത്യൻ സർക്കാരിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ കാണിച്ച ദ്രുതഗതിയിലുള്ള പിന്തുണ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും തെളിവാണ്,” നേപ്പാള്‍ വിദേശകാര്യമന്ത്രി ഷിസിർ ഖനാല്‍ ‘എക്സില്‍’ കുറിച്ചു.

Story Summary

Around 157 people died and 133 Indian Kailash Mansarovar pilgrims went missing in Nepal flash floods. India dispatched 10 tonnes of emergency relief materials and IAF aircraft, for which Nepal Prime Minister Balendra Shah and Foreign Minister Shishir Khanal expressed their gratitude.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala