Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'നിങ്ങളുടെ ചര്‍മ്മത്തിന് രാജ്യത്തിൻ്റെ ഭാവിയേക്കാള്‍ തിളക്കമുണ്ട്': പ്രധാനമന്ത്രിയെ പരിഹസിച്ച്‌ അഭിജീത് ദിപ്കെ | CJP Founder Abhijeet Dipke

'നിങ്ങളുടെ ചര്‍മ്മത്തിന് രാജ്യത്തിൻ്റെ ഭാവിയേക്കാള്‍ തിളക്കമുണ്ട്': പ്രധാനമന്ത്രിയെ പരിഹസിച്ച്‌ അഭിജീത് ദിപ്കെ | CJP Founder Abhijeet Dipke

Times Kerala 1 week ago

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ ബില്‍ പാസായതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച്‌ 'കോക്രോച്ച്‌ ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദിപ്കെ.

“നിങ്ങളുടെ ചർമ്മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുണ്ട്” എന്നാണ് ഇൻസ്റ്റാഗ്രാമില്‍ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ അഭിജീത് ദിപ്കെ കുറിച്ചത്.(CJP Founder Abhijeet Dipke Mocks PM Modi Anti Paper Leak Bill)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും രാജ്യവ്യാപകമായ വിദ്യാർത്ഥി പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ദിപ്കെ. വ്യാഴാഴ്ച രാത്രി പാർലമെന്റ് ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ഭേദഗതി ബില്‍, 2026’ പാസാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശം പങ്കുവെച്ചത്. പരീക്ഷാ മാഫിയകള്‍ക്കെതിരെയുള്ള നിർണായക ചുവടുവെപ്പാണ് ഈ ബില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഒരുക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുകയാണെന്നും, പ്രത്യേക ടാസ്‌ക് ഫോഴ്‌സുകളും ഫാസ്റ്റ് ട്രാക്ക് കോടതികളും രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരീക്ഷാ ചോർച്ച വിഷയം അലട്ടിയിരുന്നുവെന്നും, ഇത് കുട്ടികളുടെ ഭാവിയെ അപകടത്തിലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke mocked PM Narendra Modi over his late-night video message on the newly passed anti-paper leak Bill. Dipke commented on the PM’s video saying his skin is brighter than the country’s future, while PM Modi highlighted the features of the Public Examinations Amendment Bill 2026.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala