Dailyhunt
'നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല'; ആം ആദ്മി പാര്‍ട്ടി നടപടിക്കെതിരെ രാഘവ് ഛദ്ദ | Raghav Chadha Removed AAP Deputy Leader

'നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല'; ആം ആദ്മി പാര്‍ട്ടി നടപടിക്കെതിരെ രാഘവ് ഛദ്ദ | Raghav Chadha Removed AAP Deputy Leader

Times Kerala 2 weeks ago

ന്യൂഡല്‍ഹി: രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയ ആം ആദ്മി പാർട്ടി നടപടിയില്‍ രൂക്ഷമായ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി (Raghav Chadha Removed AAP Deputy Leader).

പാർലമെന്റില്‍ തന്നെ സംസാരിക്കാൻ അനുവദിക്കരുതെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിനോട് പാർട്ടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ‘നിശബ്ദനാക്കപ്പെട്ടവർ, പക്ഷേ തോല്‍പ്പിക്കപ്പെട്ടവരല്ല’ എന്ന സന്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്. താൻ പാർലമെന്റില്‍ ഉന്നയിച്ച ജനകീയ വിഷയങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഛദ്ദ തന്റെ നിലപാട് വ്യക്തമാക്കിയത്.

പാർലമെന്റില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ഒരു കുറ്റമാണോ എന്നും താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ചോദിച്ചു. സാധാരണയായി ആരും ചർച്ച ചെയ്യാത്ത ഗൗരവകരമായ വിഷയങ്ങളാണ് താൻ സഭയില്‍ ഉന്നയിക്കാറുള്ളതെന്നും ഇതിന്റെ പേരിലാണോ തന്നെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി തന്നെ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയത് തനിക്ക് സംസാരിക്കാൻ സമയം അനുവദിക്കാതിരിക്കാനാണെന്നാണ് ഛദ്ദയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവ് ഛദ്ദയെ പെട്ടെന്ന് മാറ്റിനിർത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്. മദ്യനയക്കേസില്‍ കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും കോടതി ക്ലീൻ ചിറ്റ് നല്‍കിയ വേളയിലും പാർട്ടിയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങളിലും ഛദ്ദയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012-ല്‍ പാർട്ടി രൂപീകരിച്ച കാലം മുതല്‍ എഎപിക്കൊപ്പമുള്ള ഛദ്ദയെ മാറ്റി പഞ്ചാബില്‍ നിന്നുള്ള മറ്റൊരു എംപിയായ അശോക് മിത്തലിനെയാണ് പകരം ഉപനേതാവാക്കിയത്.

വിമാനത്താവളങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ അമിതവില, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങള്‍, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഛദ്ദ രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. തന്നെ നീക്കിയ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഈ ഇടപെടലുകളുടെ ഹൈലൈറ്റ് വീഡിയോ അദ്ദേഹം എക്സില്‍ പങ്കുവെച്ചിരുന്നു. പാർട്ടിയുടെ പേരോ കെജ്‌രിവാളിന്റെ ചിത്രമോ ഇല്ലാതെയായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നത് ഛദ്ദയും പാർട്ടിയും തമ്മിലുള്ള അകല്‍ച്ച വർദ്ധിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

Summary: Raghav Chadha hit back at the Aam Aadmi Party after being dropped as its Deputy Leader in the Rajya Sabha, claiming the move was intended to silence his voice in Parliament. In a video message, he questioned if raising public issues like high food prices and labor rights was a crime. The party has replaced the 37-year-old leader with Punjab MP Ashok Mittal, sparking intense speculation about Chadha’s future within the AAP leadership.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala