
ഫിറോസ്പൂര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്താന്‍ സ്വദേശിയെ പിടികൂടി. പഞ്ചാബിലെ ഫിറോസ്പൂര്‍ നിയന്ത്രണ രേഖയിലൂടെയാണ് പാക് സ്വദേശി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ചത്. ഫിറോസ്പൂര്‍ ജില്ലയിലെ ഹുസാനി വാലയ്ക്ക് അടുത്തുള്ള ഇന്ത്യന്‍ പ്രദേശത്തിനകത്ത് 200 മീറ്ററോളം ദൂരം ഇയാള്‍ സഞ്ചരിച്ചു. സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതിര്‍ത്തി സംരക്ഷണ സേന നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും പാക് കറന്‍സിയും സേന പിടിച്ചെടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്ന് ഇഡി; അറസ്റ്റ്.
ശിശുദിനാഘോഷം: മത്സരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നുഴഞ്ഞു കയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.