Dailyhunt
'ഞാൻ പറയുന്നത് അവര്‍ അനുസരിക്കും': ഇസ്രായേലിനെ കുറിച്ച്‌ ട്രംപ് | Israel

'ഞാൻ പറയുന്നത് അവര്‍ അനുസരിക്കും': ഇസ്രായേലിനെ കുറിച്ച്‌ ട്രംപ് | Israel

Times Kerala 1 week ago

വാഷിംഗ്ടണ്‍: ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, തന്റെ അധികാരം ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

താൻ ആവശ്യപ്പെട്ടാല്‍ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വാക്കിന് വഴങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.(They’ll stop when I stop, Trump about Israel stopping war against Iran )

ഞാൻ പറയുന്നത് അവർ ചെയ്യും. അവർ ഒരു നല്ല ടീം പ്ലെയറാണ്. ഞാൻ എപ്പോള്‍ നിർത്താൻ പറയുന്നോ അപ്പോള്‍ അവർ നിർത്തും. പ്രകോപനമുണ്ടായാല്‍ അവർക്ക് മറ്റ് വഴികളുണ്ടാകില്ല, എങ്കിലും ഞാൻ നിർത്തിയാല്‍ അവരും നിർത്തും, ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നത് നെതന്യാഹുവുമായുള്ള സംയുക്ത തീരുമാനമായിരിക്കുമെന്ന് നേരത്തെ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രസ്താവനയില്‍ പൂർണ്ണാധികാരം തനിക്കാണെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഫെബ്രുവരി 28-ന് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ അന്ത്യത്തിന് ഈ സൈനിക നീക്കം കാരണമായി. ഇത് മേഖലയിലെ സംഘർഷം അതിരൂക്ഷമാക്കിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala