കോഴിക്കോട്: നാദാപുരം വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല.
വിലങ്ങാട് സ്വദേശി ചന്തുവിന്റെ മകൻ വി. സി. സുനില്‍ (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.(Bison Attack, Court Employee Killed In Vilangad Kozhikode)
ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനില്‍ ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. വായാട് തെക്ക് നെല്ലിപ്പുഴ കൃഷിയിടത്തിന് സമീപത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം രാവിലെ പതിനൊന്നോടെ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ പരിക്കേറ്റ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.
Story Summary
A 40-year-old court employee home for Onam holidays was killed in a gaur (wild bison) attack while helping forest officials chase the animal back into the woods in Vilangad, Kozhikode. Locals have raised strong protests against the dysfunctional solar fencing and called for immediate action to tackle recurring wild animal entries in human habitations.

