Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്തെ ജയിലുകളില്‍ മിന്നല്‍ പരിശോധന; പൂജപ്പുരയിലും കണ്ണൂരിലും കഞ്ചാവ് കണ്ടെത്തി | Operation Toofan

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്തെ ജയിലുകളില്‍ മിന്നല്‍ പരിശോധന; പൂജപ്പുരയിലും കണ്ണൂരിലും കഞ്ചാവ് കണ്ടെത്തി | Operation Toofan

Times Kerala 2 weeks ago

തിരുവനന്തപുരം: ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള ആഭ്യന്തര വകുപ്പിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി കേരളത്തിലെ പ്രധാന സെൻട്രല്‍ ജയിലുകളില്‍ അതിതീവ്ര മിന്നല്‍ പരിശോധന.

ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്.(Operation Toofan Kerala Police Poojappura Jail Raid)

ജയിലുകളില്‍ എത്തുന്ന ചില തടവുകാർ അകത്തു വെച്ചും ലഹരിവ്യാപാരം തുടരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പൂജപ്പുര സെൻട്രല്‍ ജയിലില്‍ പരിശോധനയില്‍ കഞ്ചാവ് പൊതികള്‍, കത്തികള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ കണ്ടെടുത്തു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ആറാം ബ്ലോക്കില്‍ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയില്‍, മൊബൈല്‍ ചാർജർ എന്നിവയും ഒന്നാം ബ്ലോക്കില്‍ നിന്ന് ബീഡികളും പിടിച്ചെടുത്തു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് സിറ്റി ടൗണ്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനവ്യാപകമായി നടക്കുന്ന വേട്ടയില്‍ ഇന്നലെ മാത്രം 58 കേസുകളിലായി 62 പേർ കൂടി അറസ്റ്റിലായി. ഇതോടെ പദ്ധതി ആരംഭിച്ച ശേഷം എടുത്ത ആകെ കേസുകളുടെ എണ്ണം 8,215 ആയി ഉയർന്നു. ഇതുവരെ 8,835 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 754 കിലോഗ്രാം കഞ്ചാവ്, 6,675 ഗ്രാം എം.ഡി.എം.എ (MDMA), 295.057 ഗ്രാം ഹെറോയിൻ എന്നിവയാണ് ആകെ പിടിച്ചെടുത്തത്. ലഹരിക്കെതിരെ ഇന്നലെ മാത്രം 65 ബോധവല്‍ക്കരണ ക്ലാസുകള്‍ പൊലീസ് സംഘടിപ്പിച്ചു. ഇതുവരെ 8,203 ബോധവല്‍ക്കരണ ക്ലാസുകളും 472 കൗണ്‍സിലിംഗുകളും സ്കൂള്‍/കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6,050 പരിപാടികളും പൂർത്തിയാക്കി.

Story Summary

Under ‘Operation Toofan’, Kerala Police conducted surprise raids across major state prisons, seizing cannabis and hashish oil from Poojappura and Kannur Central Jails. The statewide anti-drug drive has led to over 8,835 arrests so far, alongside massive seizures of MDMA, ganja, and heroin.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala