റാവല്‍ക്കോട്ട്: പാക് അധിനിവേശ കശ്മീരില്‍ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, പാകിസ്ഥാൻ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിഷേധ സമര നേതാക്കള്‍ രംഗത്ത്.
പാകിസ്ഥാൻ സൈന്യം തന്നെയാണ് കശ്മീരികളുടെ കയ്യില്‍ തോക്ക് നല്‍കിയതെന്നും, ഇപ്പോള്‍ അവരെ ഭീകരവാദികളെന്ന് മുദ്രകുത്തുന്നത് ഇരട്ടത്താപ്പാണെന്നും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ആരോപിച്ചു.(Protest intensifies in POK as leaders hit out at Pakistan Army)
റാവല്‍ക്കോട്ട് ഈദ്ഗാഹില്‍ പതിനായിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “കശ്മീരികളുടെ കയ്യില്‍ തോക്ക് നല്‍കിയത് പാക് സൈന്യമാണ്. പൂർണ്ണ പിന്തുണയോടെ അവർ അത് ചെയ്തപ്പോള്‍ ആരും ഭീകരവാദികളായിരുന്നില്ല. എന്നാല്‍ ഇന്ന് ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കാൻ അവർക്ക് എങ്ങനെ ധൈര്യം വരുന്നു?” അമൻ ഖാൻ ചോദിച്ചു. വൈദ്യുതി ബില്ലുകളിലെ അമിതമായ വർദ്ധനവ്, സബ്സിഡി നിരക്കിലുള്ള ഗോതമ്പിന്റെ ലഭ്യതക്കുറവ്, അതിരൂക്ഷമായ പണപ്പെരുപ്പം എന്നിവയ്ക്കെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
സാമ്പത്തിക ആവശ്യങ്ങളില്‍ തുടങ്ങിയ സമരം ഇപ്പോള്‍ രാഷ്ട്രീയവും ഭരണപരവുമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള വലിയൊരു പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പരിപാടിക്ക് റാവലക്കോട്ട് ഭരണകൂടം അനുമതി നല്‍കിയെന്നും അവർക്ക് സുരക്ഷ ഒരുക്കിയെന്നും അമൻ ഖാൻ ആരോപിച്ചു. സർക്കാർ 38 ഇന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുസഫറാബാദിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്കി. ഇത് പാകിസ്ഥാന്റെ പൂർണ്ണമായ പിന്മാറ്റം ആവശ്യപ്പെടുന്ന വലിയ പ്രക്ഷോഭമായി മാറുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ പോലീസ് നടപടികളില്‍ നിരവധിപേർക്ക് പരിക്കേല്‍ക്കുകയും മരണങ്ങള് സംഭവിക്കുകയും ചെയ്തിരുന്നു. ഇത് മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
Story Summary
The anti-government movement in Pakistan-occupied Kashmir (POK) has escalated as JAAC leader Sardar Aman Khan publicly accused the Pakistan Army of arming Kashmiris in the past while hypocritically labeling activists as terrorists today. Demonstrators, now in their 24th day of protest, are demanding urgent economic relief and governance reforms, warning Islamabad that they may escalate the agitation to include calls for Pakistan’s complete withdrawal from the region.

