പാലക്കാട്: കല്ലടിക്കോടിന് സമീപം പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കാഞ്ഞിക്കുളത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം.
അപകടത്തില്‍ ഒരു ലോറി ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയിലെ ഡ്രൈവറും ശ്രീകൃഷ്ണപുരം സ്വദേശിയുമായ നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്.(Lorry Accident, Palakkad Kozhikode National Highway Lorry Accident Driver Dies In Fire)
വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെയാണ് ദുരന്തമുണ്ടായത്. ലോറികള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. അപകടത്തില്‍ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂർ മുതല്‍ കല്ലടിക്കോട് വരെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Story Summary
A lorry driver, Naseeruddin from Sreekrishnapuram, was burnt to death after two lorries collided and caught fire near Kanjikulam on the Palakkad-Kozhikode National Highway. The accident led to heavy traffic jams between Mundur and Kalladikkode.

