Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ BJPക്ക് ഭരണം നഷ്ടമായി: UDFൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച്‌ LDF | Pallippuram Panchayat

പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ BJPക്ക് ഭരണം നഷ്ടമായി: UDFൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച്‌ LDF | Pallippuram Panchayat

Times Kerala 1 week ago

ലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായി.

ഇതോടെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി.ജെ.പിയിലെ വി. വിനീത സ്ഥാനത്തുനിന്ന് പുറത്തായി.(Pallippuram Panchayat BJP Govt Ousted No Confidence Motion Passed)

യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ച്‌ വോട്ട് ചെയ്തതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. ആകെ 19 വാർഡുകളുള്ള ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും 7 വീതവും സി.പി.എമ്മിന് 5 അംഗങ്ങളുമാണുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫിലെ 5 അംഗങ്ങളും പിന്തുണച്ചു. ഇതോടെ പ്രമേയം പാസാകുകയായിരുന്നു.

Story Summary

The BJP-led administration in Chennam Pallippuram Grama Panchayat, Alappuzha, was ousted after a no-confidence motion moved by the UDF passed with the support of LDF members. With 12 votes in favor, BJP President V. Vineetha lost her post, paving the way for a new governing body in the 19-ward panchayat.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala