Monday, 17 Feb, 11.16 am Times Kerala

ജസ്റ്റ് ഇന്‍
പണം തരാന്‍ ഇല്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതി!! ഇല്ലെങ്കില്‍ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും നാടറിയുന്ന കള്ളിയാക്കി മാറ്റുമെന്നും ഭീഷണി; ഒടുവില്‍ ഞാന്‍..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍മാര്‍ക്കറ്റില്‍ തടഞ്ഞു വയ്ക്കപ്പെട്ട യുവതി രംഗത്ത്

ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച്‌ പൂട്ടിയിട്ട യുവതി. കഴിഞ്ഞ ദിവസമാണ് ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച്‌ വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ചത്. ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാരെ പൊലിസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു. അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് വീട്ടമ്മയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. രാവിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഇവരെ തടഞ്ഞുവെച്ചവര്‍ ഒരു പാക്കറ്റ് മുളകുപൊടിയുടെ പേരില്‍ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് വിട്ടയക്കുന്നത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ വ്യക്തമാക്കി.

അതേസമയം, പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇതെഴുതി നല്‍കാന്‍ ഇവരോട് ഇവര്‍ ആവശ്യപ്പെട്ടു, എഴുതി നല്‍കാത്തതിനാലാണ് ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ചത്. ഇവരുടെ ഫോട്ടോ എടുത്തു. ഒച്ചവെച്ച്‌ ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

മരുന്ന് കഴിച്ച്‌ തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച്‌ പലവട്ടം ചിന്തിച്ചതായും യുവതി വെളിപ്പെടുത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top