Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു | Car catches fire

പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു | Car catches fire

Times Kerala 1 week ago

കോഴിക്കോട്: പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു. കാറോടിച്ചിരുന്ന ഷറഫുദ്ദീൻ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരങ്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡില്‍ ഫൂട്ട് ഓവർബ്രിഡ്ജിനോട് ചേർന്നായിരുന്നു അപകടം.(Car catches fire in Pantheerankavu Kozhikode driver escapes unhurt)

കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഡ്രൈവർ ഷറഫുദ്ദീൻ വണ്ടി നിർത്തി പുറത്തിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ കാറില്‍ തീ ആളിപ്പടർന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മീഞ്ചന്തയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തില്‍ കാർ പൂർണ്ണമായി കത്തിനശിച്ചു.

Story Summary

A moving car caught fire near the Pantheerankavu police station service road in Kozhikode. The driver escaped unhurt as he managed to step out in time before the vehicle was completely gutted in flames.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala