Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരിവാഹൻ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ OTP വെരിഫിക്കേഷൻ നിര്‍ബന്ധം: 60ഓളം സേവനങ്ങള്‍ക്ക് ബാധകം | Kerala MVD

പരിവാഹൻ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ OTP വെരിഫിക്കേഷൻ നിര്‍ബന്ധം: 60ഓളം സേവനങ്ങള്‍ക്ക് ബാധകം | Kerala MVD

Times Kerala 1 week ago

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ പരിവാഹൻ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാൻ നിർണ്ണായക മാറ്റങ്ങളുമായി എം.വി.ഡി.

സാരഥി, വാഹൻ പോർട്ടലുകള്‍ വഴി നല്‍കുന്ന 60 ഓളം സേവനങ്ങള്‍ക്ക് സെപ്റ്റംബർ 21 മുതല്‍ ആധാർ അധിഷ്ഠിത ഒ.ടി.പി വെരിഫിക്കേഷൻ നിർബന്ധമാക്കും.(Kerala MVD Makes Aadhaar OTP Mandatory For Parivahan Services To Curb Middlemen)

ഇടനിലക്കാരുടെയും ഏജന്റുമാരുടെയും അനാവശ്യ ഇടപെടലുകളും സാമ്പത്തിക ചൂഷണവും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവില്‍ 21 സേവനങ്ങള്‍ നേരിട്ട് ഓഫീസുകളില്‍ എത്താതെ ലഭ്യമാണെങ്കിലും, ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്തത് സാധാരണക്കാരെ ചൂഷണം ചെയ്യാൻ ഏജന്റുമാർക്ക് അവസരമൊരുക്കിയിരുന്നു.

അപൂർണ്ണമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷകള്‍ വൈകിപ്പിക്കുകയും പിന്നീട് വേഗത്തിലാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്യുന്നത് തടയാനാണ് എല്ലാ സേവനങ്ങളും ഫേസ്‌ലെസ്സ് ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്. വാഹന പരിശോധന, അനന്തരാവകാശികളുടെ പരിശോധന, വ്യക്തിഗത വാദം കേള്‍ക്കല്‍ എന്നിവയ്ക്കൊഴികെ ഇനി ആർ.ടി ഓഫീസുകള്‍ സന്ദർശിക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കുന്ന ക്രമത്തില്‍ തന്നെ നടപടികള്‍ പൂർത്തിയാക്കും. വാഹന പരിശോധന, വാദം കേള്‍ക്കല്‍ എന്നിവയ്ക്ക് ഈ പോർട്ടല്‍ വഴി സ്ലോട്ട് ബുക്ക് ചെയ്യാം. ‘Vmeet’ സംവിധാനം വഴി വീഡിയോ കോള്‍ മുഖേന ആർ.ടി.ഒയ്ക്ക് മുന്നില്‍ ഹാജരാകാനും സൗകര്യമുണ്ട്.

സാങ്കേതികമായി അറിവില്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (CSC) കേന്ദ്രങ്ങളെയോ സമീപിക്കാം. ഓണ്‍ലൈനായി സമർപ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് ഔട്ടുകള്‍ ഓഫീസുകളില്‍ നേരിട്ട് നല്‍കേണ്ടതില്ല. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ്, ഫിറ്റ്നസ് ടെസ്റ്റുകള്‍ക്കുള്ള സ്ലോട്ടുകള്‍ വാഹൻ, സാരഥി പോർട്ടലുകള്‍ വഴി തന്നെ ബുക്ക് ചെയ്യണം.

Story Summary

Kerala Motor Vehicles Department (MVD) has made Aadhaar-based OTP verification mandatory for 60 Parivahan services on Vahan and Sarathi portals to curb middleman exploitation. Starting September 21, all services will transition into a faceless online system, allowing citizens to complete procedures without visiting RTO offices.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala