കായംകുളം : പത്ത് വയസ്സുകാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടില്‍ വൈഷ്ണവത്തില്‍ ദേവകുമാറിന്‍റെ മകനും എസ് എന്‍ സെന്‍ട്രല്‍ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ധനുഷ് ദേവാണ്(10) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാന്‍ പറഞ്ഞതിലുള്ള ദേഷ്യത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. സജിതയാണ് മാതാവ്. സഹോദരന്‍ കാശിദേവ്.

