Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പതിമൂന്നാം നമ്പര്‍ വാഹനം മന്ത്രിമാര്‍ ആരും തിരഞ്ഞെടുത്തില്ല | No Takers For State Thirteen Official Car

പതിമൂന്നാം നമ്പര്‍ വാഹനം മന്ത്രിമാര്‍ ആരും തിരഞ്ഞെടുത്തില്ല | No Takers For State Thirteen Official Car

Times Kerala 4 days ago

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ വിതരണം വീണ്ടും ചർച്ചകള്‍ സജീവമാകുന്നു.

മന്ത്രിസഭയിലെ പുതിയ മന്ത്രിമാരാരും തന്നെ ഔദ്യോഗിക വാഹനമായി ‘സ്റ്റേറ്റ് 13’ കാർ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.(No Takers For State Thirteen Official Car In Newly Formed Kerala UDF Cabinet)

കഴിഞ്ഞ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് ആയിരുന്നു ഈ വാഹനം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പുതിയ മന്ത്രിമാരാരും ഈ നമ്പറിലേക്ക് നോക്കിയിട്ടില്ല. 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം. എ. ബേബിയാണ് 13-ാം നമ്പർ കാർ ആദ്യമായി ചോദിച്ചു വാങ്ങിയത്.

പിന്നീട് 2016-ലെ ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് 13-ാം നമ്പർ സ്വന്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് പി. പ്രസാദ് ഈ നമ്പർ ചോദിച്ചു വാങ്ങിയത്.

Story Summary

In the newly formed UDF cabinet in Kerala, no minister has opted for the official ‘State 13’ vehicle due to superstitious beliefs. While previous Left ministers like M A Baby, Dr. Thomas Isaac, and P Prasad historically broke this taboo by demanding the number, the current cabinet’s avoidance means the car will likely be reassigned to the Tourism Department’s general pool.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala