Dailyhunt
'പെണ്ണ് ഒരുമ്ബെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല': ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ | Sobha Surendran

'പെണ്ണ് ഒരുമ്ബെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല': ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ | Sobha Surendran

Times Kerala 2 days ago

കാസർഗോഡ്: പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നല്‍കിയെന്ന വിവാദത്തില്‍ ശോഭ സുരേന്ദ്രനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ.

ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Rajmohan Unnithan against Sobha Surendran on controversy in Palakkad )

പെണ്ണ് ഒരുമ്ബെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രനെതിരെയുള്ള ഉണ്ണിത്താന്റെ കടന്നാക്രമണം. ശോഭയുടെ രാഷ്ട്രീയ ശൈലിയെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമർശിച്ചു.

പണം നല്‍കുന്ന ദൃശ്യങ്ങള്‍ പകർത്തി പുറത്തുവിട്ട യുവാക്കളെ അദ്ദേഹം പ്രശംസിച്ചു. അവർക്ക് സോഷ്യല്‍ മീഡിയ അവാർഡ് നല്‍കണമെന്നും ഇത്തരത്തിലുള്ള അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നത് ജനാധിപത്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala