Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരിയാറിലേക്ക് വീണ്ടും രാസമാലിന്യമൊഴുക്കി: നുരയും പതയും രൂപപ്പെട്ടു, സാമ്പിള്‍ ശേഖരിച്ച്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ് | Toxic Foam

പെരിയാറിലേക്ക് വീണ്ടും രാസമാലിന്യമൊഴുക്കി: നുരയും പതയും രൂപപ്പെട്ടു, സാമ്പിള്‍ ശേഖരിച്ച്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ് | Toxic Foam

Times Kerala 2 months ago

കൊച്ചി: പെരിയാറിലേക്ക് വീണ്ടും വൻതോതില്‍ മാലിന്യമൊഴുക്കി. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഏലൂർ, പാതാളം, ബിനാനിപുരം ഭാഗങ്ങളില്‍ പുഴയില്‍ വ്യാപകമായി നുരയും പതയും രൂപപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്.

കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണ് ഗുരുതരമായ മലിനീകരണം ഉണ്ടായിരിക്കുന്നത്.(Toxic Foam Spotted In Periyar River Near Eloor PCB Collects Water Samples)

മലിനീകരണ നിയന്ത്രണ ബോർഡിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് പുഴയിലേക്ക് വീണ്ടും മാലിന്യം തള്ളിയത്. വേലിയേറ്റം ആരംഭിച്ചതോടെ പതയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയെങ്കിലും പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.

നുര ആദ്യം പ്രത്യക്ഷപ്പെട്ട ഭാഗത്ത് എല്ലുപൊടി നിർമ്മാണ ഫാക്ടറിയും കോഴിയറവ് മാലിന്യ സംസ്കരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. പെരിയാറിലെ ജലസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം പുറത്തുവന്ന ശേഷം കർശന തുടർനടപടികള്‍ സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ അറിയിച്ചു.

Story Summary

Toxic foam was spotted in the Periyar River near the Eloor-Pathalam industrial belt in Kochi on Tuesday morning. Despite 24-hour monitoring by the Pollution Control Board, industrial waste was dumped into the river, prompting PCB officials to collect water samples for laboratory testing.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala