Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഏലി കൊണ്ടുപോയതല്ല | Fasal murder case

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഏലി കൊണ്ടുപോയതല്ല | Fasal murder case

Times Kerala 3 days ago

കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ വിചാരണയ്ക്ക് തൊട്ടുമുമ്പ് കോടതിയില്‍ നിന്ന് കാണാതായ നിർണായക തെളിവ് കണ്ടെത്തി.

കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച, രക്തം പുരണ്ട തൂവാലയാണ് കണ്ടെത്തിയത്. കേസ് ഡയറിക്കൊപ്പം സൂക്ഷിച്ചിരുന്ന ഈ മുഖ്യതെളിവ് കാണാതായത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.(Fasal murder case, Missing Handkerchief Evidence Found )

തൂവാല എലി കൊണ്ടുപോയതാകാം എന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതരുടെ നിഗമനം. എന്നാല്‍ കോടതി രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നടത്തിയ അതീവ വിപുലമായ പരിശോധനയിലാണ് ഒടുവില്‍ ഇത് കണ്ടെത്തിയത്. തെളിവ് കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ചു.

അതേസമയം, തൂവാല സൂക്ഷിച്ചിരുന്ന സീല്‍ ചെയ്ത കവർ മുറിച്ച നിലയിലാണ് കണ്ടെത്തിയത് എന്നത് സംഭവത്തില്‍ ദുരൂഹത വർദ്ധിപ്പിക്കുന്നു. മനഃപൂർവ്വം ഇത് മാറ്റിയതാണോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തും. വരും ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരും. ഓഗസ്റ്റ് നാലിനാണ് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നത്.

Story Summary

The blood-stained handkerchief, a crucial piece of evidence in the Thalassery Muhammad Fasal murder case, has been recovered from the Ernakulam CJM Court after going missing before the trial. Although earlier suspected to be destroyed by rats, the cover containing the evidence was found torn, raising suspicions of sabotage to help the accused. A detailed probe and forensic verification will be conducted.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala