Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഫീസില്ലാത്ത സ്വകാര്യ സ്കൂളില്‍ പോലും മക്കളെ വിടില്ല, എന്നാല്‍ ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാൻസ്പോര്‍ട്ടില്‍ തള്ളി കയറും': ഗതാഗത മന്ത്രി CP ജോണ്‍ | Transport Minister

'ഫീസില്ലാത്ത സ്വകാര്യ സ്കൂളില്‍ പോലും മക്കളെ വിടില്ല, എന്നാല്‍ ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാൻസ്പോര്‍ട്ടില്‍ തള്ളി കയറും': ഗതാഗത മന്ത്രി CP ജോണ്‍ | Transport Minister

Times Kerala 1 week ago

പാലക്കാട്: വിവാദ പ്രസ്താവനയുമായി ഗതാഗത മന്ത്രി സി.പി. ജോണ്‍. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജനങ്ങളുടെ മനോഭാവത്തെ വിമർശിച്ച്‌ മന്ത്രി രംഗത്തെത്തിയത്.(Transport Minister CP John Remarks On KSRTC Passengers Creates Controversy)

പൈസ നല്‍കേണ്ടാത്ത കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണ് ചെയ്യുന്നത്. എന്നാല്‍, മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ പഠിപ്പിക്കാൻ മടിയില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

ഫീസില്ലാത്ത സ്വകാര്യ സ്കൂളുകളിലേക്ക് പോലും മക്കളെ അയക്കുന്നില്ല. എന്നാല്‍ ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടില്‍ തള്ളി കയറും. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തകളില്‍ കിടക്കാനും തയ്യാറാണ്. മലയാളി പൊതുസമൂഹത്തിന്റെ ഈ ഇരട്ടത്താപ്പും പെരുമാറ്റ രീതിയും അത്ഭുതപ്പെടുത്തുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Transport Minister CP John triggered a controversy by criticizing the public’s attitude toward free and subsidized government services. Speaking at the KBTA state conference in Palakkad, he remarked that while women rush into low-fare KSRTC buses and people queue at government hospitals, they spend heavily to send their children to private schools rather than free government institutions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala