ഫിഫ ലോകകപ്പ് 2026-ന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആവേശകരമായി പൂർത്തിയായതോടെ, ടൂർണമെന്റ് ഇപ്പോള്‍ കൂടുതല്‍ വാശിയേറിയ രണ്ടാം റൗണ്ടിലേക്ക് കടക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായകമായ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെ നടക്കും. ഓരോ ഗ്രൂപ്പിലെയും ടീമുകളുടെ നോക്കൗട്ട് സാധ്യതകള്‍ ഈ മത്സരങ്ങളെ ആശ്രയിച്ചിരിക്കും. ഫുട്ബോള്‍ ആരാധകർ ഉറ്റുനോക്കുന്ന പ്രധാന മത്സരങ്ങളും വിശദമായ ഷെഡ്യൂളും താഴെ നല്‍കുന്നു. (FIFA World Cup 2026)
പ്രധാന മത്സരങ്ങള്‍:
മെക്സിക്കോ vs ദക്ഷിണ കൊറിയ: ഗ്രൂപ്പ് എയിലെ നിർണ്ണായക പോരാട്ടം. ജൂണ്‍ 18-ന് ഗ്വാഡലജാര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നു. ഇരു ടീമുകളും ആദ്യ മത്സരങ്ങളില്‍ വിജയിച്ചവരായതിനാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്താനുള്ള പോരാട്ടമായിരിക്കും ഇത്.
നെതർലൻഡ്‌സ് vs സ്വീഡൻ: ഗ്രൂപ്പ് എഫിലെ പോരാട്ടം ജൂണ്‍ 20-ന് ഹൂസ്റ്റണില്‍ നടക്കും. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ നെതർലൻഡ്‌സിന് തിരിച്ചുവരവ് അനിവാര്യമാണ്. അലക്സാണ്ടർ ഇസാക്കും വിക്റ്റർ ഗ്യോകെറെസും നയിക്കുന്ന സ്വീഡൻ മികച്ച ഫോമിലാണ്.
ജർമ്മനി vs ഐവറി കോസ്റ്റ്: ജൂണ്‍ 20-ന് ടൊറന്റോയില്‍ നടക്കുന്ന മത്സരം ഗ്രൂപ്പ് ഇയിലെ കരുത്തരുടെ പോരാട്ടമാണ്.
സ്പെയിൻ vs സൗദി അറേബ്യ: ജൂണ്‍ 21-ന് അറ്റ്ലാന്റയില്‍ നടക്കുന്നു. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായി സമനില വഴങ്ങിയ സ്പെയിൻ മികച്ച ഫോമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.
നോർവേ vs സെനഗല്‍: ഗ്രൂപ്പ് ഐയിലെ മത്സരം ജൂണ്‍ 22-ന് ന്യൂയോർക്കില്‍ നടക്കും. എർലിംഗ് ഹാലാൻഡ് നയിക്കുന്ന നോർവേയും പരാജയം ഒഴിവാക്കാൻ ശ്രമിക്കുന്ന സെനഗലും തമ്മില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.
രണ്ടാം റൗണ്ട് മത്സരക്രമം:
ജൂണ്‍ 18: ചെക്കിയ vs ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ് vs ബോസ്നിയ, കാനഡ vs ഖത്തർ, മെക്സിക്കോ vs ദക്ഷിണ കൊറിയ.
ജൂണ്‍ 19: സ്കോട്ട്ലൻഡ് vs മൊറോക്കോ, യുഎസ്‌എ vs ഓസ്ട്രേലിയ, ബ്രസീല്‍ vs ഹെയ്തി, തുർക്കിയ vs പരാഗ്വേ.
ജൂണ്‍ 20: നെതർലൻഡ്‌സ് vs സ്വീഡൻ, ജർമ്മനി vs ഐവറി കോസ്റ്റ്, ഇക്വഡോർ vs കുറക്കാവോ, ടുണീഷ്യ vs ജപ്പാൻ.
ജൂണ്‍ 21: സ്പെയിൻ vs സൗദി അറേബ്യ, ബെല്‍ജിയം vs ഇറാൻ, ഉറുഗ്വേ vs കേപ്പ് വെർദെ, ന്യൂസിലൻഡ് vs ഈജിപ്ത്.
ജൂണ്‍ 22: അർജന്റീന vs ഓസ്ട്രിയ, ഫ്രാൻസ് vs ഇറാഖ്, നോർവേ vs സെനഗല്‍, ജോർദാൻ vs അള്‍ജീരിയ.
ജൂണ്‍ 23: പോർച്ചുഗല്‍ vs ഉസ്ബെക്കിസ്ഥാൻ, ഇംഗ്ലണ്ട് vs ഘാന, പനാമ vs ക്രൊയേഷ്യ, കൊളംബിയ vs ഡിആർസി.
ജൂണ്‍ 24: സ്വിറ്റ്സർലൻഡ് vs കാനഡ, ബോസ്നിയ vs ഖത്തർ, സ്കോട്ട്ലൻഡ് vs ബ്രസീല്‍, മൊറോക്കോ vs ഹെയ്തി, ചെക്കിയ vs മെക്സിക്കോ, ദക്ഷിണാഫ്രിക്ക vs ദക്ഷിണ കൊറിയ.
ജൂണ്‍ 25: ഇക്വഡോർ vs ജർമ്മനി, കുറക്കാവോ vs ഐവറികോസ്റ്റ്, ജപ്പാൻ vs സ്വീഡൻ, ടുണീഷ്യ vs നെതർലാൻഡ്സ്, തുർക്കി vs യുഎസ്‌എ, പരാഗ്വേ vs ഓസ്ട്രേലിയ.
ജൂണ്‍ 26: നോർവേ vs ഫ്രാൻസ്, സെനഗല്‍ vs ഇറാഖ്, കേപ്പ് വെർദെ vs സൗദി അറേബ്യ, ഉറുഗ്വേ vs സ്പെയിൻ, ഈജിപ്ത് vs ഇറാൻ, ന്യൂസിലാൻഡ് vs ബെല്‍ജിയം.
ജൂണ്‍ 27: പനാമ vs ഇംഗ്ലണ്ട്, ക്രൊയേഷ്യ vs ഘാന, കൊളംബിയ vs പോർച്ചുഗല്‍, ഡി.ആർ കോംഗോ vs ഉസ്ബെക്കിസ്ഥാൻ, അള്‍ജീരിയ vs ഓസ്ട്രിയ, ജോർദാൻ vs അർജന്റീന.
Summary: The FIFA World Cup 2026 is moving into its crucial second round of group stage matches, featuring several high-stakes fixtures from June 18 to 23. Key encounters include Mexico vs South Korea and Netherlands vs Sweden, as teams battle to secure their spots in the tournament’s knockout rounds. Fans can look forward to a week of intense competition across North America as nations vie for progression.

