Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം; ദക്ഷിണാഫ്രിക്കയെ തകര്‍ത്തു | Mexico Defeats South Africa

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം; ദക്ഷിണാഫ്രിക്കയെ തകര്‍ത്തു | Mexico Defeats South Africa

Times Kerala 1 week ago

മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആവേശകരമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കൻ പട പരാജയപ്പെടുത്തിയത്.

ഒൻപതാം മിനിറ്റില്‍ യൂലിയൻ ക്വിനോനസും 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്.(Mexico Defeats South Africa In 2026 World Cup Opener)

മത്സരത്തിന്റെ തുടക്കം മുതല്‍ മെക്സിക്കോയുടെ ആധിപത്യമായിരുന്നു കളത്തില്‍ കണ്ടത്. ഒൻപതാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ക്വിനോനസ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. ദക്ഷിണാഫ്രിക്കൻ ഗോള്‍കീപ്പറില്‍ നിന്ന് ലഭിച്ച പന്ത് വരുതിയിലാക്കുന്നതില്‍ പ്രതിരോധ താരങ്ങള്‍ വരുത്തിയ വീഴ്ച മുതലെടുത്താണ് മെക്സിക്കോ അക്കൗണ്ട് തുറന്നത്. 42-ാം മിനിറ്റില്‍ മെക്സിക്കോയുടെ തുടർച്ചയായ രണ്ട് മികച്ച നീക്കങ്ങള്‍ അവിശ്വസനീയമായി തടഞ്ഞിട്ട ദക്ഷിണാഫ്രിക്കൻ ഗോള്‍കീപ്പർ റോണ്‍വൻ വില്യംസിന്റെ പ്രകടനം ടീമിനെ വലിയ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു.

രണ്ടാം പകുതിയില്‍ ജിമെനെസിന്റെ ഗോളിലൂടെ മെക്സിക്കോ ലീഡ് രണ്ടാക്കി ഉയർത്തി. മെക്സിക്കൻ മുന്നേറ്റങ്ങളെ തടയാൻ ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ പരുക്കൻ അടവുകള്‍ പുറത്തെടുത്തതോടെ മത്സരം പലപ്പോഴും സംഘർഷഭരിതമായി. ഇതിന്റെ പ്രതിഫലനമെന്നോണം 49-ാം മിനിറ്റില്‍ സ്ഫെഫെലോ സിതോളിനും, 84-ാം മിനിറ്റില്‍ തെംബ സ്വാനെയ്ക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. 84-ാം മിനിറ്റില്‍ മെക്സിക്കൻ താരം സെസാർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചത് കളിക്ക് ചെറിയ രീതിയില്‍ തിരിച്ചടിയായി.

പ്രതീക്ഷിച്ചതുപോലെ 4-1-2-3 ശൈലിയിലാണ് മെക്സിക്കോ അണിനിരന്നത്. സൂപ്പർ താരം ഗില്ലർമോ ഒച്ചോവയ്ക്ക് പകരം റൗള്‍ റേഞ്ചലിനെ ഗോള്‍വല കാക്കാൻ നിയോഗിച്ച പരിശീലകന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു മെക്സിക്കോയുടെ പ്രകടനം. മുൻകാല ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളില്‍ തോല്‍വിയും സമനിലയും മാത്രം വഴങ്ങിയിരുന്ന മെക്സിക്കോ, ഇത്തവണ ആ ശാപത്തിന് അറുതി വരുത്തിയാണ് മൈതാനം വിട്ടത്.

Story Summary

Host nation Mexico kicked off the 2026 World Cup with a dominant 2-0 victory against South Africa. Goals from Julian Quinones and Raul Jimenez secured the win, breaking Mexico’s long-standing hoodoo of failing to win in their tournament openers.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala