Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഫ്രീ യാത്ര കൊടുത്തിട്ട് അതില്‍ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നു': CP ജോണിനെതിരെ പ്രതിഷേധം ഇരമ്പുന്നു | Outrage Against Transport Minister

'ഫ്രീ യാത്ര കൊടുത്തിട്ട് അതില്‍ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നു': CP ജോണിനെതിരെ പ്രതിഷേധം ഇരമ്പുന്നു | Outrage Against Transport Minister

Times Kerala 1 week ago

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ സർക്കാർ അനുവദിച്ച സൗജന്യ യാത്രയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി.

ജോണിന്റെ പരാമർശത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. സൗജന്യ നിരക്കുകള്‍ പ്രഖ്യാപിച്ച ശേഷം അതില്‍ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നത് ഒരു മന്ത്രിക്ക് ചേർന്ന പണിയാണോ എന്ന ചോദ്യമുയർത്തി സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.(Outrage Against Transport Minister CP John Over Remarks On KSRTC Women Passengers)

വിഷയത്തില്‍ മന്ത്രിയുടെ പരാമർശത്തിനെതിരെ മുതിർന്ന പ്രതിപക്ഷവും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധമറിയിച്ചിട്ടുണ്ട്. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (KBTA) സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

പൈസ നല്‍കേണ്ടാത്ത കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്നും, എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ പഠിപ്പിക്കാൻ ഇവർക്ക് മടിയില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. നിരക്ക് കുറഞ്ഞ ബസുകളില്‍ തള്ളിക്കയറുകയും അസുഖം വന്നാല്‍ ചികിത്സയ്ക്ക് പണം മുടക്കാതെ സർക്കാർ ആശുപത്രി വരാന്തകളില്‍ കിടക്കുകയും ചെയ്യുന്ന മലയാളി പൊതുസമൂഹത്തിന്റെ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Story Summary

Transport Minister CP John faces severe backlash over his controversial remarks mocking women utilizing the Priyadarshini free travel scheme in KSRTC buses. Social media users, cultural figures and political leaders heavily criticized the Minister for insulting the public while speaking at a private bus operators’ event.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala