Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിളര്‍പ്പ്; കര്‍‌ഷക സമരത്തില്‍ നിന്ന് രണ്ട് സംഘടനകള്‍ പിന്മാറി

പിളര്‍പ്പ്; കര്‍‌ഷക സമരത്തില്‍ നിന്ന് രണ്ട് സംഘടനകള്‍ പിന്മാറി

Times Kerala 5 years ago

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തി വരുന്ന പ്രക്ഷോഭത്തില്‍ നിന്നും രണ്ട് സംഘടനകള്‍ പിന്മാറി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനു വിഭാഗം എന്നീ സംഘടനകളാണ് സമരം അവസാനിപ്പിച്ചത്. രണ്ടു മാസത്തോളം നീളുന്ന സമരം അവസാനിപ്പിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനു വിഭാഗം അറിയിച്ചു. യു.പി-ഡല്‍ഹി അതിര്‍ത്തിയായ ചില്ലയിലെ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. ഇന്നലത്തെ സംഭവങ്ങളില്‍ അതീവ വേദനയുണ്ടെന്ന് താക്കൂര്‍ ഭാനു പ്രതാപ് സിംഗ് അറിയിച്ചു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്.

ഭാരതീയ കിസാന്‍ സഭ നേതാവ് രാകേഷ് ടിക്കായത്തുമായുള്ള അഭിപ്രായവ്യതാസത്തെ തുടര്‍ന്നാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സമരത്തില്‍ നിന്ന് പിന്മാറിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala