Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയൻ നേരിട്ട് ഇടപെട്ടു: ബിനീഷ് കോടിയേരിക്ക് ഒടുവില്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി CPM | Bineesh Kodiyeri Reinstated

പിണറായി വിജയൻ നേരിട്ട് ഇടപെട്ടു: ബിനീഷ് കോടിയേരിക്ക് ഒടുവില്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി CPM | Bineesh Kodiyeri Reinstated

Times Kerala 1 week ago

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നല്‍കി. മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷ് വീണ്ടും പാർട്ടി അംഗത്വത്തിലേക്ക് മടങ്ങിയെത്തുന്നത്.(Bineesh Kodiyeri Reinstated As CPM Party Member)

നേരത്തെ കേസുകളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായതിനെത്തുടർന്ന് ബിനീഷിന്റെ അംഗത്വം പാർട്ടി മരവിപ്പിച്ചിരുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിനെത്തുടർന്ന് നാല് തവണ ബിനീഷ് അംഗത്വത്തിനായി അപേക്ഷ നല്‍കിയെങ്കിലും പാർട്ടി നേതൃത്വം അത് പരിഗണിക്കാൻ മടിച്ചിരുന്നു. ഈ നടപടി ഏറെ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇതിനിടയിലാണ് വിഷയത്തില്‍ പിണറായി വിജയൻ നേരിട്ട് ഇടപെട്ടത്. പാർട്ടി അംഗത്വം പുതുക്കി നല്‍കാൻ സംസ്ഥാന സെക്രട്ടറിക്ക് നിർദേശം നല്‍കിയതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്. അംഗത്വം പുതുക്കി നല്‍കിയതായി പാർട്ടി നേതൃത്വം അറിയിച്ചു.

Story Summary

Bineesh Kodiyeri, son of former CPM state secretary Kodiyeri Balakrishnan, has been reinstated as a CPM party member after a three-year hiatus. His membership was officially renewed following a direct intervention by Pinarayi Vijayan, after previous attempts to rejoin the party had been delayed.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala