Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മ, ഭീഷണിയുടെ സ്വരമില്ല, കുഞ്ഞികൃഷ്‌ണന് MLA ആകണമെങ്കില്‍ പാര്‍ട്ടിയോട് പറയാമായിരുന്നു': CPM പയ്യന്നൂര്‍ ഏരിയ നേതൃത്വം | Pinarayi Vijayan

'പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മ, ഭീഷണിയുടെ സ്വരമില്ല, കുഞ്ഞികൃഷ്‌ണന് MLA ആകണമെങ്കില്‍ പാര്‍ട്ടിയോട് പറയാമായിരുന്നു': CPM പയ്യന്നൂര്‍ ഏരിയ നേതൃത്വം | Pinarayi Vijayan

Times Kerala 1 week ago

ണ്ണൂർ: പയ്യന്നൂരില്‍ സി.പി.എം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ മുതിർന്ന നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തില്‍ യാതൊരുവിധ ഭീഷണിയുടെ സ്വരവുമില്ലെന്ന് സി.പി.എം പയ്യന്നൂർ ഏരിയ നേതൃത്വം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ടി.ഐ. മധുസൂദനൻ, ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയർമാൻ സരിൻ ശശി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.(Pinarayi Vijayan Speech Had No Threat CPM Payyannur Leaders Attack V Kunjikrishnan)

സി.പി.എം സെൻട്രല്‍ കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ഒരു പബ്ലിക് ഡോക്യുമെന്റാണെന്നും, അത് പൊതുസമൂഹത്തിന് മുന്നില്‍ വിശദീകരിക്കുക മാത്രമാണ് പിണറായി വിജയൻ ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു. പിണറായിയെ കാണുമ്പോള്‍ ആർക്കെങ്കിലും ഭയം തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മ കാരണമാണെന്നും അതില്‍ തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ടി.ഐ. മധുസൂദനൻ പരിഹസിച്ചു.

ധനരാജ് കൊല്ലപ്പെട്ട വിവരം തന്നെ അറിയിച്ചില്ലെന്ന വി. കുഞ്ഞികൃഷ്ണന്റെ വാദം അടിസ്ഥാനരഹിതമാണ്. അത് അദ്ദേഹത്തിന് ജനങ്ങളുമായി ബന്ധമില്ലാത്തതിനാലാണ്. കുഞ്ഞികൃഷ്ണന് എം.എല്‍.എ ആകണമെന്നുണ്ടായിരുന്നെങ്കില്‍ അത് പാർട്ടിയോട് ആവശ്യപ്പെടാമായിരുന്നുവെന്നും മധുസൂദനൻ പറഞ്ഞു.

Story Summary

CPM Payyannur area leaders, including T.I. Madhusoodanan, refuted claims that Pinarayi Vijayan made a threatening speech in Payyannur. They alleged that rebel leader V. Kunjikrishnan entered into a deal with the BJP and made unfounded allegations against the party.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala