Dailyhunt
'പോകണമെങ്കില്‍ പോയ്‌ക്കോളൂ': സഖ്യകക്ഷികള്‍ക്ക് മുന്നില്‍ കടുപ്പിച്ച്‌ MK സ്റ്റാലിൻ | MK Stalin Reaction

'പോകണമെങ്കില്‍ പോയ്‌ക്കോളൂ': സഖ്യകക്ഷികള്‍ക്ക് മുന്നില്‍ കടുപ്പിച്ച്‌ MK സ്റ്റാലിൻ | MK Stalin Reaction

Times Kerala 1 week ago

ചെന്നൈ: ഡിഎംകെ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറുകയും വിജയിയുടെ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ പ്രഖ്യാപിക്കാനും തീരുമാനിച്ചതോടെ സഖ്യകക്ഷികളോട് കടുപ്പിച്ച്‌ എം കെ സ്റ്റാലിൻ.

രാഷ്ട്രീയ സാഹചര്യം മാറിയെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കളോട്, ഉചിതമെന്ന് തോന്നുന്ന തീരുമാനം എടുക്കാൻ പാർട്ടികള്‍ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.(MK Stalin Reaction Allies Leave DMK Congress TVK Alliance News)

വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്ന ഏക ഉപാധിയോടെയാണ് കോണ്‍ഗ്രസ് വിജയിയെ പിന്തുണയ്ക്കുന്നത്. നിയമസഭയില്‍ മാത്രമല്ല, വരാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് മുതല്‍ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ടിവികെയുമായി ദേശീയ തലത്തില്‍ തന്നെ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

വിജയിയുടെ പാർട്ടിയോട് സഹകരിക്കണമെന്ന പൊതുവികാരമാണ് സിപിഐയില്‍ (CPI) ഉയരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചന വേണമെന്നാണ് സിപിഎം (CPM) വ്യക്തമാക്കുന്നത്. തോല്‍ തിരുമാളവൻ്റെ വിസികെ (VCK) ഇതിനോടകം തന്നെ ടിവികെ നേതൃത്വവുമായി രഹസ്യ ചർച്ചകള്‍ പൂർത്തിയാക്കി കഴിഞ്ഞു. ഇതോടെ ഡിഎംകെ സഖ്യം പൂർണ്ണമായും തകരുന്ന സ്ഥിതിയിലാണ്.

Story Summary

Following the collapse of the DMK-Congress alliance, MK Stalin stated that allies are free to leave and make their own choices. Congress has decided to support Vijay's TVK on the condition of keeping communal forces away, while CPI and VCK are also leaning towards supporting the new government.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala