തൃശൂർ: പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ ജലം പുഴയിലേക്ക് ഒഴുക്കിവിടാൻ ഗേറ്റുകള്‍ തുറന്നത്.(Poringalkuthu Dam Crest Gates Opened Alert Issued)
ഡാമില്‍ നിന്നുള്ള അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ആയതിനാല്‍ ചാലക്കുടി പുഴയുടെ ഇരുതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നല്‍കി. പുഴകളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
The crest gates of the Poringalkuthu Dam were opened as the water level reached its crest level of 419.40 meters. Thrissur District Administration issued a alert to residents along the Chalakudy River as the water level is expected to rise.

