Tuesday, 18 Feb, 10.43 am Times Kerala

കേരളം
പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ 6000രൂപ കൈപറ്റിയവര്‍ക്ക് കിസാന്‍ക്രഡിറ്റ് കാര്‍ഡ് ക്യാമ്ബൈന്‍ ഉപയോക്താക്കള്‍ കൃഷിഭവനില്‍ ഹാജരാകണം

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നതിന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആനുകുല്യമായ 6000 രൂപ കൈപറ്റിയ ജില്ലയിലെ 1,33,727 കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കി കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകള്‍ വഴി ഫെബ്രുവരി 17 മുതല്‍ 24 വരെ ക്യാ മ്ബൈന്‍ നടത്തുന്നു .ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കിസാന്‍ ഉപയോക്താക്കളായി ആറായിരം രൂപ കൈപറ്റിയ എല്ലാ കര്‍ഷകരും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ഉടന്‍ ഹാജരായി ചെയ്യുന്ന കൃഷിയുടെ വിവരങ്ങളും കൃഷി സ്ഥല വിസ്തീര്‍ണം കാണിക്കുന്ന രേഖയും സഹിതമുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ജില്ല കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു .ഈ കര്‍ഷകര്‍ക്ക് അനുയോജ്യമായി നടപ്പാക്കാവുന്ന നൂതന കൃഷിരീതികളെ കുറിച്ച്‌ കൃഷിഭവനുകളില്‍ വെച്ച്‌ ബോധവല്‍ക്കരിക്കുകയും കിസാന്‍ ക്രഡിറ്റ് കാര്‍ഡിനായി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് കര്‍ഷകരെ അയക്കുകയും ചെയ്യും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top